സംസ്ഥാനത്ത് ഇതുവരെ 15 അമീബിക്ക് മസ്തിഷ്കജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്.തിരുവനന്തപുരത്ത് 7 പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 6 പേര് ചികിത്സയിലാണ്. ഇവര്‍ക്ക് നെല്ലിമൂടിലെ കുളവുമായി സമ്പര്‍ക്കമുണ്ട്. ഇവിടെ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.നെല്ലിമൂട് കുളത്തില്‍ നിന്നുള്ള കൂടുതല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.നെല്ലിമൂട് സ്വദേശികള്‍ക്കും പേരൂര്‍ക്കട സ്വദേശിക്കുമാണ് തലസ്ഥാനത്ത് രോഗബാധ ഉണ്ടായത്.കുളം ഉപയോഗിച്ച 33 പേരെ കണ്ടെത്തി.
അമീബിക്ക് മസ്തിഷ്കജ്വര കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കേരളത്തില്‍ എന്ത് കൊണ്ടാണ് കൂടുതല്‍ കേസുകള്‍ എന്നതടക്കം പരിശോധിക്കും. ഐസിഎംആറിന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഐസിഎംആര്‍വ വിദഗ്ധ സംഘം പഠനം നടത്തും. കൂടുതല്‍ മരുന്ന് വേണ്ടിവരുന്ന സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കുറച്ച് കൂടി സ്റ്റോക്ക് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.