ജൂണിലെ റേഷന്‍ ഭക്ഷ്യധാന്യം 35 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയതായി ഭക്ഷ്യവകുപ്പ്.മുന്‍മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഉയര്‍ന്ന തോതാണ്.റേഷന്‍ കടകളില്‍ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യമുണ്ട്.സ്റ്റോക്കുള്ള അരി, ഗോതമ്പ് എന്നിവ സ്റ്റോക്കില്ലാത്ത മറ്റു വിഭാഗങ്ങള്‍ക്ക് വിതരണം നടത്താനും അനുവാദം നല്കി.റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കുടിശ്ശിക കൊടുത്തു തീര്‍ത്തതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.
മെയില്‍ നല്‍കേണ്ട തുക ഭാഗികമായും നല്കി.ഗോഡൗണുകളുടെ അഞ്ചുമാസത്തെ വാടകകുടിശ്ശിക 20 കോടി രൂപ കൊടുത്തു.കരാര്‍ പ്രകാരം റേഷന്‍ ഭക്ഷ്യധാന്യം എത്തിക്കാന്‍ മടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍ദേശം നല്‍കിയിരുന്നു.ജില്ലാ സപ്ലൈ ഓഫീസര്‍ പരാതി നല്കിയാല് എഡിഎം നടപടിയെടുക്കും.ആവശ്യമെങ്കില്‍ എസ്മ പ്രകാരം കരാറുകാരെ അറസ്റ്റുചെയ്യും.