അബ്ബാസിയയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. പത്തനംതിട്ട തിരുവല്ല നീരേറ്റു പുറം സ്വദേശി മാത്യു മുളക്കല്‍ (38), ഭാര്യ ലീനി എബ്രഹാം (35), മകന് ഐസക് (7), മകള്‍ ഐറിന് ( 13) എന്നിവരാണ് മരിച്ചത്.നാട്ടില്‍ നിന്ന് ഇന്നലെ വൈകീട്ടാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. രാത്രിയാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
കുവൈത്തിലെ റോയിട്ടേഴ്സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മാത്യു. ലീനി എബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. ഐസക് ഭവന്‍സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും ഐറിന് ഇതേ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.