മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍ തൊട്ടാല്‍ അതില്‍ തുടങ്ങുന്ന അഴിമതിയേ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കും.ഇതില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എ യില്‍ തുടങ്ങുമ്പോള്‍ അദാനി എയര്‍പോര്‍ട്ട് അഴിമതി മുതല്‍ സെഡില്‍ അവസാനിക്കുന്ന സുബിന് ഇറാനി ഭൂമി കുംഭകോണം കേസ് വരെ ഉള്‍പ്പെടും.
ബുന്ദേല്‍ഖണ്ഡ് പാക്കേജ് അഴിമതി,ഉത്തര്‍ പ്രദേശിലെ നിയമവിരുദ്ധമായ കരാറുകള്‍,കാമേംഗ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് അഴിമതി,നര്‍മ്മദ പ്ലാന്റേഷന് അഴിമതി എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ മൂന്നാം തവണയും ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തിലിരിക്കുന്ന ബിജെപി അങ്കലാപ്പിലായിരിക്കുകയാണ് .വെബിസെറ്റിലെ അഴിമതിക്കണക്കുകള് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.