സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ നല്‍കിയതിന് പുറമേ ഷാരൂഖ് ഖാനും സുരക്ഷ ഏര്‍പ്പെടുത്തിരിക്കുകയാണ്.ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാന്‍ കൊല്‍ക്കത്തിയില്‍ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്നലെ രാത്രി മുംബൈയിലേക്ക് മടങ്ങിയത്.
വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസ്
സല്മാന് ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അന്വേഷണം തുടരുന്നതിനാലാണ് മുംബൈയില്‍ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.സംഭവത്തില്‍ പ്രതികരണവുമായി അര്‍ബാസ് ഖാന് രംഗത്തെത്തിയിരുന്നു.