തൊടുപുഴ:കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബര്‍ അക്രമണം അതീവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി;മൊഴിപകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തളളി
ഒരു മറയുമില്ലാതെ സ്വന്തം ഐഡിയില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നത്.നേതൃത്വം തങ്ങളുടെ കൂടെയുണ്ടെന്ന ബലത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല പ്രചരണങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്നത്.സ്ഥാനാര്‍ത്ഥിയുടെ അറിവോടുകൂടി തന്നെയാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.അശ്ലീലത്തെ അശ്ലീലം കൊണ്ട് നേരിടുകയെന്ന നിലപാട് സിപിഎം സ്വീകരിക്കുന്നില്ല.അശ്ലീല പ്രചരണത്തിന് പിന്നില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ കൂടിയുണ്ട്.വടകരയില്‍ കേന്ദ്രസേന വരുന്നതില്‍ യാതൊരു കുഴപ്പവും സിപിഎമ്മിന് ഇല്ല.കേരളത്തില്‍ ഏറ്റവും ആദ്യം എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം വടകര ആയിരിക്കും. അതിനീ കേന്ദ്രത്തിന്റെ ഏത് സേന വന്നാലും വടകര സിപിഎമ്മിന് ഒപ്പം നില്‍ക്കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.