ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 എസ്പി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി അതിന്റെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്യുക്കാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ആര്‍വിഇ, സിംഗിള്‍ സിലിണ്ടര്‍ ഹൈപ്പര്‍മോട്ടാര്‍ഡ് മോണോ 698 എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പര്‍മോട്ടാര്‍ഡ് ബൈക്കാണിത്.
19.05 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ എക്സ് ഷോറൂം വില. ആര്‍വിഇ മോഡലിനേക്കാള്‍ 3.45 ലക്ഷം രൂപ കൂടുതലാണിത്. ഡ്യുക്കാട്ടി ബൈക്കിന് 937 സിസി, ലിക്വിഡ് കൂള്‍ഡ്, എല്‍-ട്വിന്‍ എഞ്ചിന് ഉണ്ട്, ഇത് 114 എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. പുതിയ ബൈക്കിന്റെ ഭാരം രണ്ട് കിലോ കുറച്ചിട്ടുണ്ട്.
ഈ മോട്ടോര്‍സൈക്കിളിന് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.5 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കും ഉണ്ട്. സീറ്റ് ഉയരം 890 എംഎം ആണ്, ഇത് ആര്‍വിഇ മോഡലിനേക്കാള്‍ 20 എംഎം കൂടുതലാണ്. റൈഡ് മോഡ്, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, വീലി കണ്ട്രോള് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ഈ മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്.