ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ബിസിനസ് പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകത്തിലേക്ക് ഇഡി വരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയില്‍ ഇഡി നല്കിയ റിപ്പോര്‍ട്ടില്‍ വിചിത്രമായ ന്യായങ്ങളാണ് ഇഡി അധികൃതര്‍ നിരത്തിയിരിക്കുന്നത്.
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഏജന്‍സിയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിയും ബിജെപി തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറുമായി സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കേയാണ് ഇഡി പിന്നോക്കം പോയതെന്നതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാവും.
ഇപി ജയരാജനുമായി ബന്ധപ്പെട്ട് സി പി എമ്മിലാണ് വൈദേകം റിസോര്‍ട്ട് ചര്‍ച്ചയാവുന്നത്. പാര്‍ട്ടിയിലെ ഇപി ജയരാജന് വിരുദ്ധചേരിയാണ് വൈദേകം റിസോര്‍ട്ട് വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇപി യുടെ മകനും ഭാര്യയും ബിസിനസ് പങ്കാളികളായ വൈദേകം ബിനാമി സ്ഥാപനമാണെന്ന ആരോപണമായിരുന്നു ആദ്യഘട്ടത്തില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണം.
കെ എം മാണിയെന്ന ഭീഷ്മാചാര്യനെ ഓര്‍ക്കുമ്പോള്‍
ജയരാജന് ഒന്നാം പിണറായി സര്‍ക്കാരില്‍ കായിക-വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലത്താണ് കണ്ണൂര്‍ മൊറാഴയില്‍ വൈദേകം എന്ന പേരില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള റിസോര്‍ട്ട് പണിതത്. കുന്നിടിച്ചുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്തെത്തിയെങ്കിലും പാര്‍ട്ടി തന്നെ ഇടപെട്ട് പ്രതിഷേധക്കാരെ ഒതുക്കിയിരുന്നു. ഇതും സിപിഎമ്മില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചെങ്കിലും പിന്നീട് ഈ വിഷയത്തില്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല.
പാര്‍ട്ടിയില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ തനിക്ക് ഈ റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപി തുടര്‍ച്ചയായി പറഞ്ഞിരുന്നത്.
ഇപി ജയരാജന്റെ മകന്റെ നേതൃത്വത്തിലാണ് വൈദേകം പണിതുയര്‍ത്തിയത്. പിന്നീടാണ് ജയരാജന്റെ ഭാര്യ ഇന്ദിരയും വൈദേകത്തില്‍ ഷെയര്‍ എടക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയാണ് വൈദേകത്തിന്റെ ഷെയര്‍ വാങ്ങാനായി ഉപയോഗിച്ചതെന്നായിരുന്നു വൈദേകം വിവാദമായ സന്ദര്‍ഭത്തില്‍ വിശദീകരിച്ചത്. പാര്‍ട്ടിയില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ തനിക്ക് ഈ റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇപി തുടര്‍ച്ചയായി പറഞ്ഞിരുന്നത്.
വൈദേകം റിസോര്‍ട്ട് വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇപി ജയരാജന് പാര്‍ട്ടി വേദികളില്‍ നിന്നും അകന്നു നിന്നു.
എന്നാല്‍ ജയരാജന്റെ ഭാര്യയും മകനും ബിസിനസ് പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെ സിപിഎം ഈ വിവാദം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. വൈദേകം റിസോര്‍ട്ട് വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇപി ജയരാജന് പാര്‍ട്ടി വേദികളില്‍ നിന്നും അകന്നു നിന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നടത്തിയ രാഷ്ട്രീയ പ്രചരണ ജാഥയില്‍ നിന്നും ഇപി വിട്ടു നിന്നത് ഏറെ വിവാദമായി. പാര്‍ട്ടി നേതാക്കളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് തൃശ്ശൂരില്‍ ജയരാജന് ജാഥയില്‍ പ്രസംഗിക്കാന്‍ തയ്യാറായത്.
ഇപി ജയരാജന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ബിസിനസ് പങ്കാളിത്തമുള്ളതായി ആരോപണമുയർന്നതോടെ ഇപിയും സിപിഎമ്മും വെട്ടിലായി
സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതടക്കമുള്ള ആലോചനകളും ഇപി നടത്തിയിരുന്നതായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജയരാജന് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രകീര്‍ത്തിച്ച് നടത്തിയ പ്രസ്താവനയും സിപിഎമ്മിന് വിനയായി മാറിയിരുന്നു. ഇപി ജയരാജന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ബിസിനസ് പങ്കാളിത്തമുള്ളതായി ആരോപണമുയർന്നതോടെ ഇപിയും സിപിഎമ്മും വെട്ടിലായി. തനിക്ക് ഒരു ബന്ധവുമില്ലെന്നുള്ള സ്ഥിരം പല്ലവി ഇപി ആവര്‍ത്തിച്ചു.
എന്നാല്‍ വൈദേകം വിവാദത്തില്‍ അകപ്പെടുകയും റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായുള്ള പരാതി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ വൈദേകത്തിന്റെ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുമായി ധാരണയിലെത്തുകയായിരുന്നു. തനിക്ക് ബന്ധമില്ലെന്ന് പറയുന്ന വൈദേകത്തിന്റെ പ്രധാന ഉപദേശകനാണ് താനെന്ന് ഇപി വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാര്യയുടെ ഷെയര്‍ വില്ക്കാന് തയ്യാറാണ് എന്നു പറയുമ്പോഴും മകന്റെ ഷെയര്‍ വില്‍ക്കുന്നതിനെ കുറിച്ച് പറയുന്നുമില്ല.
ജയരാജനെതിരെയവും വൈദേകത്തിനെതിരെയും ഇഡിയുടെ അന്വേഷണം വരാതിരിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് വൈദേകത്തിലേക്ക് ഇഡി വരില്ലെന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍.
വൈദേകത്തിന്റെ ഉടമകള്‍ ആരൊക്കെയാണെന്നതും ദുരൂഹമാണ്. എല്ലാ വെബ്സൈറ്റും പരിശോധിച്ചാല്‍ വ്യക്തമാവുമെന്നാണ് ഇപി ജയരാജന് പറയുന്നത്. ബിനാമി ഇടപാട് നടന്നു എന്ന ആരോപണമാണ് വൈദേകത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ബിനാമികളുടെ പേരോ, കള്ളപ്പണ ഇടപാടുകള്‍ നടന്നെങ്കില്‍ അതിന്റെ വിവരങ്ങളോ ഒരു രേഖയിലും ഉണ്ടാവില്ലെന്ന് അറിയാവുന്ന അന്വേഷണ ഏജന്‍സികള്‍ അതു കണ്ടെത്താനുള്ള ശ്രമം നടക്കുമെന്ന് ഇപിക്ക് അറിയാം. ഇത്തരം അന്വേഷണത്തെ തടയാനാണ് ഇപി ശ്രമിച്ചത്. ഇപിയുടെ നീക്കങ്ങളെല്ലാം വിജയിച്ചു എന്നു വേണം കരുതാന്‍.
തെരഞ്ഞെടുപ്പ് കാലത്ത് ഇപിക്കും സിപിഎമ്മിനും ഏറെ ആശ്വാസം നല്കുന്ന തീരുമാനമാണ് ഇഡിയുടേത്
ഇനി ഇപി ബിജെപിയിൽ എത്തുമോ എന്നുമാത്രമാണ് ഇനി അറിയേണ്ടത്. ഇപി ഡല്‍ഹിയില്‍ എത്തി രഹസ്യമായി ചില ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്നുള്ള സ്ഥിരീകരിക്കാത്ത വിവരം എയറിലുണ്ട്. അത് ശരിയാണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ വ്യാപകമായിരിക്കേയാണ് ഇഡി വൈദേകത്തിലേക്ക് വരില്ലെന്ന വാര്‍ത്ത വരുന്നത്. എന്തായാലും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇപിക്കും സിപിഎമ്മിനും ഏറെ ആശ്വാസം നല്കുന്ന തീരുമാനമാണ് ഇഡിയുടേത്.