കൊച്ചി:കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് വിലക്കി ഹൈക്കോടതി.ചോദ്യം ചെയ്യണമെങ്കിൽ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.
കെജ്രിവാളിന് തിരിച്ചടി;അറസ്റ്റ് നിയമപരം, ഇഡി വാദം ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി
തോമസ് ഐസക്കിൻ്റെ സൗകര്യം അറിയിക്കട്ടെയെന്ന നിലപാടാണ് ഇ ഡി കോടതിയിൽ സ്വീകരിച്ചത്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ചില ഇടപാടുകള്‍ക്ക് വിശദീകരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.തോമസ് ഐസക്കി ന്റെ ഹര്‍ജിയില്‍ വാദം മെയ് 22ന് വീണ്ടും വാദം കേൾക്കും.