മലപ്പുറം:3 വയസ്സുകാരന് വണ്ടിയോടിച്ച് പോകുന്ന ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍ പതിഞ്ഞു.പുറകേ ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്.മാര്‍ച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.കാഴ്ചമറക്കുന്ന രീതിയില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത് എഐ ക്യാമറയില്‍ പതിഞ്ഞത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്.പ്രഥമ ദൃഷ്ടിയാല്‍ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി,ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടിയെ ഇരുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് കോഴിക്കോട് ആര്‍ടിഎ പറഞ്ഞു.