മലപ്പുറം:മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.70 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരുന്നു.മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.താനൂര്‍,തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.
1953ല്‍ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം.ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃതലത്തിലേക്ക് ഉയര്‍ന്നത്.മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്.