ന്യൂഡല്‍ഹി:സെബി ചെയര്‍പേഴ്സണെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് യു.എസ്.നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗിന്റെ നീക്കം.അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 129 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെട്ടു.കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അദാനിഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ മൂല്യത്തകര്‍ച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം.ഇതോടെ അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്.വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു.ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.