കൊച്ചി:ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ),കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന് സംഘടിപ്പിച്ചു.നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുരക്ഷിതമായ റൈഡിങ് രീതികളെ കുറിച്ച് ബോധവല്‍ക്കരണ ക്യമ്പയിന് സംഘടിപ്പിച്ചത്.
കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ പ്രൈവറ്റ് ഐടിഐ,ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോണ്‍ ബോസ്കോ ഐടിഐ വടുതല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിപാടി സമീപത്തെ സ്കൂളുകളില്‍ നിന്നുള്ള 2300 സ്കൂള്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
റോഡ് സുരക്ഷാ ഗെയിമുകള്‍, സേഫ് റോഡ് തിയറി സെഷന്,സ്ലോ സൈക്കിള്‍ റൈഡിങ്, റോഡ് സൈനേജ്, റൈഡിങ് പോസ്ചര്‍ പരിശീലനം തുടങ്ങി എച്ച്എംഎസ്ഐയുടെ വിവിധ റോഡ് സുരക്ഷാ പഠന പരിപാടികള്‍ ഉപയോഗിച്ചായിരുന്നു ക്യാമ്പയിന്.കമ്പനിയുടെ റോഡ് സുരക്ഷാ പരിശീലകര്‍ നേതൃത്വം നല്കി.
ഇതുവരെ കേരളത്തില്‍ 4 ലക്ഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും റോഡ് സുരക്ഷ വിദ്യാഭ്യാസം നല്‍കിയതായി എച്ച്എംഎസ്ഐ അറിയിച്ചു.ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും,സുരക്ഷിതമായ റൈഡിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് എച്ച്എംഎസ്ഐ രാജ്യവ്യാപകമായി ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്.
തൃശൂര്‍ പൂരം:തൃശൂര്‍ കോര്പ്പറേഷന് പരിധിയില്‍ മദ്യനിരോധനം,പുതിയ ഉത്തരവിറങ്ങി
ആഗോളതലത്തില്‍,റോഡ് സുരക്ഷക്ക് ഹോണ്ട വലിയ പ്രാധാന്യമാണ് നല്‍കുന്നത്.2050ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങള് പൂര്‍ണമായി ഒഴിവാക്കാനാണ് ശ്രമമെന്ന് 2021ല്‍ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചിരുന്നു.2030ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനും കാഴ്ചപ്പാടിനും അനുസൃതമായും എച്ച്എംഎസ്ഐ പ്രവര്‍ത്തിക്കുന്നു.