കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന് വഴി ബന്ധപ്പെട്ടിരുന്നു. തല്ക്കാലം പിജെ ജോസഫിനെ കാണില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.എതിരാളികള്‍ നല്ലവാക്ക് പറഞ്ഞതില്‍ അഭിമാനം.
ഫ്രാന്‍സിസ് ജോര്‍ജ് തോല്‍ക്കണമെന്ന് പ്രാകിയിട്ടില്ല.തന്റെ വോട്ട് ആര്‍ക്ക് ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കും.നല്ല വാക്കിന് ജോസ് കെ മാണിക്ക് നന്ദി.തന്നെ മോന്‍സ് ജോസഫിന് ഉള്‍ക്കൊള്ളാനാകില്ല.തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തനത്തിന് ഇല്ല. മോന്‍സിനെ തിരുത്തിക്കാന്‍ പാര്‍ട്ടി എന്ത് ചെയ്യുമെന്ന് നിരീക്ഷിക്കുകയാണ്.രാഷ്ട്രീയ വനവാസത്തിനില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികിച്ചു.
കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമാകണം:നിര്‍ദ്ദേശങ്ങളിറക്കി കെഎസ്ആര്‍ടിസി മാനേജ്മെന്റ്
നേരത്തെ സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തിയായിരുന്നു ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്ന് ജോസ് കെ മാണി പറഞ്ഞു.പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് പുറത്ത് വന്നത്.യുഡിഎഫിന്റെ പതനമാണ് ഇത് സൂചിപ്പിക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ ഒന്നാമനാണ് രാജിവെച്ചത്.അതൊരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ല.പാര്‍ട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്.സജി മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്.ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണ് സജി. ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നത്തിലേക്ക് കൂടുതല്‍ ഇടപെടുന്നില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.