തിരുവനന്തപുരം: ജസ്ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി.ജെ.എം. കോടതിയിലാണ് സി.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു.
മെയ് മൂന്നാം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറണമെന്നും സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ജസ്ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. നല്കിയ റിപ്പോര്‍ട്ടിനെതിരേ ജസ്നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പലകാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചില്ലെന്നായിരുന്നു പിതാവ് ജയിംസ് ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
ജസ്നയുടെ രക്തം പുരണ്ട വസ്ത്രം, അജ്ഞാതസുഹൃത്ത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ അന്വേഷണം നടന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. വ്യാഴാഴ്ചകളില്‍ ജസ്ന ഒരു പ്രാര്‍ഥനകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു, അവിടെ ജസ്നയ്ക്ക് ഒരു അജ്ഞാത സുഹൃത്തുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞിരുന്നു.