ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്രിവാള് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് സമാനമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിലയിരുത്തല്‍.ഹൈക്കോടതിയില്‍ കെജ്രിവാളിന് തിരിച്ചടിയേറ്റതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ബിജെപി ശക്തമാക്കി.
മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പങ്ക് സംബന്ധിച്ച ഇഡി വാദങ്ങള്‍ ശരിവച്ചാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്.കേസില്‍ തിരിച്ചടിയേറ്റതോടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
മദ്യ നയ അഴിമതിയുടെ ഗൂഢാലോചന,അതിന്റെ ഭാഗമായ ഹവാല പണമിടപാട് എന്നിവയില്‍ കെജ്രിവാള് പങ്കാളിയാണെന്നതിന് ഇഡിക്ക് മതിയായ തെളിവുകള്‍ ലഭിച്ചു, മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയില്ല, മാപ്പ് സാക്ഷികളുടെ മൊഴികളില്‍ അവിശ്വാസം രേഖപ്പെടുത്തുന്നത് കോടതിയെ അവിശ്വസിക്കുന്നതിന് തുല്യമാണ്, തുടങ്ങിയ നിരീക്ഷണങ്ങള്‍ ആയിരുന്നു കോടതി നടത്തിയത്.
വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍
ഈ നിരീക്ഷണങ്ങള്‍ പ്രത്യേകമായി തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത.കെജ്രിവാളിന് ഹൈക്കോടതിയിലേറ്റ തിരിച്ചടി ബിജെപി രാഷ്ട്രീയ ആയുധമായി ഏറ്റെടുത്ത് കഴിഞ്ഞു.കെജ്രിവാള് വാദം അവസാനിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
എന്നാല്‍ കീഴ്ക്കോടതി വിധികള്‍ സുപ്രീംകോടതി തിരുത്തിയത് ചൂണ്ടിക്കാട്ടി നിയമ-രാഷ്ട്രീയ തിരിച്ചടിക്ക് ബിജെപി പ്രതിരോധം തീര്‍ക്കുന്നു.നേരത്തെ സഞ്ജയ് സിംഗിന്റെ കാര്യത്തിലും ഹൈക്കോടതി സമാന നിരീക്ഷണങ്ങള്‍ നടത്തി.എന്നാല്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാണിച്ചു.