ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്നൗ വിജയം.ചെന്നൈ മുന്നോട്ടുവെച്ച 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ നിരയില്‍ മാര്‍കസ് സ്റ്റോണിസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.അവസാനം വരെ പോരാടിയ ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ലഖ്നൗവിനെ വിജയതീരമണച്ചു.
മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിംഗിനിറങ്ങി. ചെന്നൈയെ നായകന് റുതുരാജ് ഗെയ്ക്ക്വാദ് മുന്നില്‍ നിന്ന് നയിച്ചു.60 പന്തില്‍ 108 റണ്‍സുമായി റുതുരാജ് പുറത്താകാതെ നിന്നു.27 പന്തില്‍ 66 റണ്‍സുമായി ശിവം ദൂബെയുടെ ഒറ്റയാള്‍ പോരാട്ടം കൂടി ആയപ്പോള്‍ ചെന്നൈ നാലിന് 210 എന്ന സ്കോറിലെത്തി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
മറുപടി ബാറ്റിംഗില്‍ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി.അപ്പോള്‍ മാര്‍കസ് സ്റ്റോണിസ് ക്രീസിലെത്തിയതാണ്. പിന്നെ ചെന്നൈയ്ക്കെതിരെ സ്റ്റോണിസ് ഒറ്റയ്ക്ക് പോരാടി.63 പന്തില്‍ 16 ഫോറും ആറ് സിക്സും സഹിതം 124 റണ്‍സുമായി താരം പുറത്താകാതെ നിന്നു. നിക്കോളാസ് പൂരാന് 34, ദീപക് ഹൂഡ 17 എന്നിവര്‍ സ്റ്റോണിസിന് കരുത്ത് പകര്‍ന്നു.