തിരുവനന്തപുരം:അവധിക്കാല ക്ലാസ്സുകള്‍ സംസ്ഥാന സിലബസിന് കീഴിലുളള സ്കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താകളില്‍ നിന്നും ഉയരുന്നുണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.കുട്ടികള്‍ക്ക് താങ്ങാന്‍ ആവാത്ത ചൂടാണിത്.അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും.
23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്
കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മാസങ്ങള്‍ പൂര്‍ണ്ണമായും വേനലവധി കാലഘട്ടമാണ്.മാര്‍ച്ച് അവസാനം സ്കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും.അവധിക്കാല ക്ലാസ്സുകള്‍ നടത്തുമ്പോള്‍ കൂട്ടികളെയും രക്ഷകര്‍ത്താക്കളെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്.ഇത് പാടില്ലെന്നും മന്ത്രി അിയിച്ചു.