ആലപ്പുഴ: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബോംബ് നിര്‍മിച്ചത് ഗുരുതരമായ നിയമലംഘനമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകും. കണ്ണൂരില്‍ ബോംബ് നിര്മാണമുണ്ടാകുമെന്ന് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. ഇതാണ് എല്‍ഡിഎഫിന്റെ ഉറപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് കുറ്റകരമായ മൗനമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സിഎഎയ്ക്കെതിരായി പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഒരക്ഷരം പോലും പറഞ്ഞിട്ടില്ല.
പ്രകടനപത്രികയില്‍ വിഷയത്തേക്കുറിച്ച് പരാമര്‍ശിക്കേണ്ടെന്ന് കോണ്‍ഗ്രസ് ആലോചിച്ച് എടുത്ത തീരുമാനമാണ്. തീവ്രഹിന്ദുത്വ നിലപാടുകളെ കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.