വടകര:പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി.കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്.സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്.സ്ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.
അനില്‍ ആന്റണി അച്ഛന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങണം’:രാജ്നാഥ് സിങ്
വടകരയില്‍ നിന്ന് പാനൂരില്‍ ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് എത്തിച്ച സംഭവത്തിലാണ് വടകര സ്വദേശി ബാബു അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റു രണ്ടുപേരെ കൂടി പൊലീസ് പിടികൂടുന്നത്.മൂന്ന് കിലോ വെടിമരുന്നാണ് മടപ്പള്ളിയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.