പാരീസ്: ഇന്ത്യയുടെ ഏറ്റവുംവലിയ മെഡല്‍ പ്രതീക്ഷയാണ് ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര. കഴിഞ്ഞദിവസം നടന്ന യോഗ്യതാ റൗണ്ടില്‍ ഒറ്റയേറില്ത്തന്നെ ഫൈനല്‍ പ്രവേശനം നേടി, അദ്ദേഹം. 89.43 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞത്. നീരജിന്റെ കരിയര്‍ ബെസ്റ്റായ 89.94-ന്റെ അടുത്തെത്തും ഇത്. വ്യാഴാഴ്ചയാണ് ഫൈനല്‍.പാരീസില്‍ നീരജ് സ്വര്‍ണമണിഞ്ഞാല്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ എക്സ് പോസ്റ്റിന് ലൈക്കും കമന്റുമിടുന്ന ആളുകളില്‍നിന്ന് ഒരു ലക്കി വിന്നറെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹത്തിന് 1,00,089 രൂപ നല്‍കുമെന്നും പന്ത് പ്രഖ്യാപിച്ചു.
‘നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ നേടിയാല്‍ ട്വീറ്റിന് ലൈക്കും കമന്റുമിടുന്നവരില്നിന്നുള്ള ലക്കി വിന്നറിന് 1,00,089 രൂപ നല്‍കും. ഇത് ഏറ്റവും കൂടുതല്‍ പേരിലെത്തിക്കുന്നവരില് ആദ്യ പത്തുപേര്‍ക്ക് ഫ്ളൈറ്റ് ടിക്കറ്റ് ലഭിക്കും. നമുക്ക് ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പിന്തുണ നല്‍കാം’, ഋഷഭ് പന്ത് കുറിച്ചു.ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു