ദില്ലി:കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്റെ വലിപ്പം സാധാരണ നല്‍കാറുള്ള പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി.കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഖേദം പ്രകടിപ്പിച്ചത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.പതഞ്ജലി മാധ്യമങ്ങളില്‍ നല്കിയ ക്ഷമാപണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സൗദിയില്‍ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ലൈസന്‍സ് ഫീസ് കുറച്ചു
രാജ്യത്തെ ആകെ 67 പത്രങ്ങളില്‍ ക്ഷമാപണം വ്യക്തമാക്കി പരസ്യം നല്‍കിയെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി ജനങ്ങളെ മനസിലാക്കി കൊടുക്കുകയാണ് ലക്ഷ്യമെന്ന് നീരീക്ഷിച്ച ജസ്റ്റിസ് ഹിമാ കോലി അധ്യക്ഷയായ ബെഞ്ച് ഉപഭോക്താക്കളുടെ താല്പര്യമാണ് പ്രധാനമെന്ന് വ്യക്തമാക്കി.ആയുഷ് ഉല്പനങ്ങളുടെ പരസ്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കത്തിലും കോടതി ഇന്ന് വിശദീകരണം തേടി.കേസ് ഈ മാസം മുപ്പതിന് കോടതി വീണ്ടും പരിഗണിക്കും.