ഗായത്രി സുരേഷ്,ശ്വേതാ മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബദല്‍’ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.അജയന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു,സലിം കുമാര്‍,സംവിധായകന് പ്രിയനന്ദനന്,സന്തോഷ് കീഴാറ്റൂര്‍,സിദ്ധാര്‍ത്ഥ് മേനോന്,അനീഷ് ജി മേനോന്,അനൂപ് അരവിന്ദ്,ഐ എം വിജയന് തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യര്‍ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിര്‍വ്വഹിക്കുന്നു.വനമേഖലകളില്‍ വളര്‍ന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവല്‍ക്കരിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഡോക്ടര്‍ മധു വാസുദേവ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങള്‍-മുരുകേശന് പാടവയല്‍.
ചിത്രം ‘ചാപ്പ കുത്ത്’ ഇന്നു മുതല്‍
എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്-കെ ടി കൃഷ്ണകുമാര്‍,പി ആര് സുരേഷ്,എഡിറ്റര്‍-ഡോണ്‍ മാക്സ്,എം ആര് വിപിന്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്-ജോസ് വരാപ്പുഴ,കലാ സംവിധാനം-അജയന് ചാലിശ്ശേരി,മേക്കപ്പ്-റോണി വൈറ്റ് ഫെദര്‍,വസ്ത്രാലകാരം-കുമാര്‍ എടപ്പാള്‍,പ്രൊഡക്ഷന്‍ ഡിസൈന്‍-ഷജിത്ത് തിക്കോടി,ഹരി കണ്ണൂര്‍,ആക്ഷന്‍-മാഫിയ ശശി, ജാക്കി ജോണ്സണ്,സൗണ്ട് ഡിസൈന്‍- ജോമി ജോസഫ്, രാജേഷ് എം പി,സൗണ്ട് മിക്സിംങ്ങ്- സനല്‍ മാത്യു,വിഎഫ്എക്സ്-കാളി രാജ് ചെന്നൈ,സ്റ്റില്‍സ്-സമ്പത്ത് നാരയണന്,ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍,സൗത്ത് സ്റ്റുഡിയോ കൊച്ചി.