മലപ്പുറം:രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ.രാഹുല്‍ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല.അത് ജനങ്ങള്‍ കൃത്യമായി ആലോചിക്കും.പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു.അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുളള പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും എം എം ഹസ്സന് ആരോപിച്ചിരുന്നു.
മലയാളത്തിന്റെ പ്രിയ താരജോടികള്‍ ഒന്നിക്കുന്നു;തരുണ്‍ മൂര്‍ത്തി ചിത്രം ചിത്രീകരണം ആരംഭിച്ചു
ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം.ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.’നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന് ഉണ്ടാവുമോ?നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്.