കൊച്ചി:വിവാദമായ റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കുറ്റപ്പെടുത്തലിനൊപ്പം 7 വര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.അപ്പീല്‍ ഹര്‍ജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.പ്രതികള്‍ പാസ്പോര്‍ട്ട് കെട്ടിവെക്കണം വിചാരണ കോടതി പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാനൂര്‍ ബോബ് സ്ഫോടനം;പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടെ:എം വി ഗോവിന്ദന്
റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തില്‍ പ്രതികരിച്ച് കെ ടി ജലീല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. ഭീരുക്കളാണ് ഒളിച്ചോടുക.ചെയ്തത് സത്യമെങ്കില്‍ ആരെ ഭയപ്പെടാന്‍.മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാവില്ല.അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.അഭിഭാഷകനും നടനുമായ ഷുക്കൂര്‍ വക്കീലിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് ജലീല്‍ പ്രതികരിച്ചത്.