തിരുവനന്തപുരം: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തിരുവനന്തപുരത്ത് റോഡ് സുരക്ഷാ പ്രചാരണം സംഘടിപ്പിച്ചു. തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2200ലധികം സ്കൂള്‍ വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ റോഡ് സുരക്ഷയ്ക്ക് എന്നും പ്രാധാന്യം നല്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം റോഡ് സുരക്ഷാ പ്രചാരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. യുവ മനസുകളെ ബോധവല്‍ക്കരിച്ചാല്‍ ഭാവിയില്‍ റോഡ് അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കാനാകുമെന്ന് ഹോണ്ട കരുതുന്നു. കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതു വഴി ഉത്തരവാദിത്തത്തോടെ ആജീവനാന്തം റോഡ് സുരക്ഷാ ശീലങ്ങള്‍ പാലിക്കുമെന്ന് ഉറപ്പു വരുത്തുകയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
സ്കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി വ്യക്തികളിലേക്ക് എത്തിച്ചേരുന്നതിന് ഇടയ്ക്കിടെ കമ്പനി റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. റോഡ് സുരക്ഷയില്‍ പങ്കാളികളുടെ ധാരണ വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ററാക്ടിവ് പരിപാടികള്‍ പ്രചാരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. റോഡ് സുരക്ഷ റൈഡിങ്, അപകട മുന്നറിയിപ്പ് പരിശീലനം, റോഡ് സുരക്ഷാ ക്വിസ്, ഹെല്‍മറ്റ് ബോധവല്‍ക്കരണം, റൈഡിങ് ട്രെയിനര്‍ സെഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പരിപാടി.
പരിപാടി വിജയകരമാക്കുന്നതിന് സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍ നല്കിയ പിന്തുണയെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ അഭിനന്ദിച്ചു. സുരക്ഷിതമായ റോഡിനും ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് ഈ സഹകരണം.