മസ്കറ്റ്:പ്രവാസികള്‍ക്ക് ആശ്വാസമായി മസ്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് സലാം എയര്‍.ഉദ്ഘാടന സര്‍വീസില്‍ സലാം എയര്‍ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്.
വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് ചെന്നൈയില്‍ എത്തും.ചെന്നൈയില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്കറ്റിലെത്തും.മസ്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സര്‍വീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സര്‍വീസുകളുള്ളത്.