കോഴിക്കോട്:രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്.മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തല്ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം.സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്.അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ പ്രബുദ്ധ സമൂഹത്തില്‍ നിന്ന് ഉണ്ടാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.മമതയിലും മൈത്രിയിലുമൂന്നിയതാണ് രാജ്യത്തിന്റെ ജനജീവിത പാരമ്പര്യം.സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് വിഭാഗീയശ്രമങ്ങളെ ഉന്മൂലനം ചെയ്യാനാവണമെന്നും കാന്തപുരം പറഞ്ഞു.
നേരത്തെ കാന്തപുരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു.അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രചരണം വ്യാജമാണെന്നും വാര്‍ത്താക്കുറിപ്പിലൂടെ കാന്തപുരം അറിയിച്ചിരുന്നു.വ്യാജപ്രചരണത്തിനെതിരെ മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കോഴിക്കോട് കുന്ദമംഗലം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.