മഹാരാഷ്ട്രയിലെ പൂനയില്‍ 68 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു.വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേര് മരിച്ചു.അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്.വൈറസ് സ്ഥിരീകരിച്ച 68 പേരില്‍ 26 പേര് ഗര്‍ഭിണികളാണ്.രോഗം പടരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.എല്ലാവരും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം.കഴിഞ്ഞ ജൂണ്‍ ആവസാനം മുതലാണ് മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്.