മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള് അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണെന്ന് നടൻ രഞ്ജിത്ത്.
പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു.
നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്.