ന്യൂഡല്‍ഹി:കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നു.കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആരോപണമായി രംഗത്തെത്തിയത്.2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്താനും പോലുള്ള രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചതായാണ് ചാരസംഘടനയുടെ റിപ്പോര്‍ട്ട്.ഇന്ത്യന്‍ അനുകൂല സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായ സാമ്പത്തിക സഹായം നല്കി കാനഡയുടെ ജനാധിപത്യ പ്രക്രിയകളില്‍ ഇന്ത്യ ഇടപെടാന്‍ ശ്രമിച്ചിരിക്കാം എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചാരസംഘടനയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുള്ളത്.
2021ല്‍, കാനഡയിലെ തിരഞ്ഞെടടുപ്പില്‍ ഇന്ത്യ പ്രോക്സി ഏജന്റിനെ ഉപയോഗിച്ചാണ് ഇടപെട്ടത്.കൂടുതല്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് ഉദ്ദേശമുണ്ടായിരുന്നു.ഇന്ത്യയുടെ വിദേശ ഇടപെടല്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതകളായി കണക്കാക്കേണ്ടതില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സിഎസ്ഐഎസ് ഡയറക്ടര്‍ ഡേവിഡ് വിഗ്നോള്‍ട്ട് അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്ഥിരീകരിക്കാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കെഎസ്ആര്‍ടിസിയിലെ ബ്രത്ത് അനലൈസര്‍ പരിശോധന;പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്
എന്നാല്‍,കാനഡയുടെ ആരോപണത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു.ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ് അഭിപ്രായപ്പെട്ടു.മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ല. മറിച്ച് കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.