ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ നയിക്കും. സഞ്ജു സാംസണ് ടി20 പരമ്പരയില്‍ മാത്രം. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്.
ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20 യിലും വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനേയും റിയാന്‍ പരാഗിനേയും ടി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സിംബാബ്വെയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല.