കൊച്ചി:ആഗോള സാന്നിധ്യമുള്ള മുന്‍നിര സ്വീഡീഷ് ബ്യൂട്ടി ബ്രാന്‍ഡായ ഓറിഫ്ളെയിം ഇന്ത്യയിലെ സൂക്ഷ്മ സംരംഭകരെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷം ബ്രാന്‍ഡ് പങ്കാളികളെ വളര്‍ത്തിയെടുക്കും.രാജ്യവ്യാപകമായി സ്റ്റാര്‍ട്ടപ്പ് സംസ്ക്കാരം പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായകമാകും. തങ്ങള്‍ മുന്‍ഗണന നല്കുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഓറിഫ്ളെയിം പ്രഖ്യാപിച്ചിട്ടുണ്ട്.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സ്വാശ്രയത്വം വളര്‍ത്താനുമുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കു അനുസൃതമായതു കൂടിയാണ് ഈ നീക്കം.
കൊച്ചിയില്‍ നടത്തിയ രണ്ടു ദിവസത്തെ ശില്പശാലയില് ഓറിഫ്ളെയിം 400 ഡയറക്ടര്‍ തല ബ്രാന്‍ഡ് പങ്കാളികളെ പരിശീലിപ്പിച്ചു. വ്യക്തികളെ ബ്രാന്‍ഡ് പങ്കാളികളാക്കുന്ന വിധത്തിലാണ് ബ്രാന്‍ഡ് ഈ നീക്കങ്ങള്‍ നടത്തുന്നത്. ജോലിക്കാരെ പ്രത്യേകിച്ച് വനിതകളെ ശാക്തീകരിക്കുന്നതിന് ഇതേറെ സഹായകവുമാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികമായ ഉയര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാകും.
ഓറിഫ്ളെയിമിനെ സംബന്ധിച്ച് ഇന്ത്യ ഒരു സുപ്രധാന വിപണിയായണെന്നും ഓറിഫ്ളെയിം ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്പന്നങ്ങള് മുഖ്യമായും പ്രാദേശികമായാണ് നിര്‍മിക്കുന്നത്. തങ്ങളുടെ ഫാക്ടറികളിലൂടെ ഇതു ചെയ്യുന്നത് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സംഭാവനകളും നല്‍കുന്നുവെന്നും ഓറിഫ്ളെയിം സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യാ, ഇന്തോനേഷ്യ മേധാവിയുമായ എദ്യത കുരേക് പറഞ്ഞു.
ബിസിനസ് കെട്ടിപ്പടുക്കാനാവും വിധത്തില്‍ ബ്രാന്‍ഡ് പങ്കാളികളാകുകയോ വെബ്സൈറ്റില്‍ നിന്ന് ഉല്പന്നങ്ങള് നേരിട്ടു വാങ്ങാനാവും വിധം വിഐപി അംഗങ്ങളാകുകയോ ചെയ്യാനുള്ള അവസരമാണ് ഓറിഫ്ളെയിം നല്‍കുന്നത്.