ജി. സിനുജി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലേക്ക് എത്തുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇന്ത്യാ സഖ്യത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മുഖ്യപ്രതിപക്ഷ കക്ഷിയായി വിലയിരുത്തപ്പെടുന്ന കോണ്‍ഗ്രസിന്റെ നിലപാട്. ഏതാനും പാര്‍ട്ടികള്‍ മുണി വിട്ടുപോയെങ്കിലും പ്രാദേശിക കക്ഷികള്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ ബിജെപിയെ തറ പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. എന്ന് വെച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ചുരുങ്ങിയത് 90-100 സീറ്റുകള്‍ വരെ നേടണമെന്ന് അര്‍ഥം. കോണ്‍ഗ്രസ് നിലവില്‍ ലക്ഷ്യമിടുന്നത് 110- 120 സീറ്റുകള്‍ വരെയാണ്.
ഇന്ത്യ സഖ്യത്തിന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് പ്രാദേശിക കക്ഷികളടക്കം ചേര്‍ന്ന് നൂറോളം സീറ്റ് നേടിയാല്‍ ബിജെപിയെ കേവല ഭുരിപക്ഷത്തിന് താഴെയെത്തിക്കാനാകും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തണമെങ്കില്‍ മറ്റ് പാര്‍ട്ടികളും സീറ്റുകളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തണം എന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അനുമാനം.ഇന്ത്യാ സഖ്യത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് ഇതര കക്ഷികളില്‍ ഡിഎംകെ, തൃണമൂല്‍ എന്നിവ മാത്രമാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ രണ്ടക്കം കടന്നത്. ഈ പാര്‍ട്ടികള്‍ക്ക് ഇത്തവണ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ആകുമെന്നും ബിഹാറില്‍ ആര്‍ജെഡിക്കും ഇക്കുറി രണ്ടക്കം കടക്കാനാകുമെന്നുമാണു പ്രതീക്ഷ. പ്രാദേശിക കക്ഷികളുടെ സീറ്റെണ്ണം ഗണ്യമായി ഉയര്‍ത്തുന്നതില്‍ ഈ കക്ഷികളുടെ പ്രകടനമായിരിക്കും നിര്‍ണായകം.
തെരഞ്ഞെടുപ്പ ഫലം വരുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു താഴെയായാല്‍ ഇന്ത്യ സഖ്യത്തിന് മേല്‍ക്കൈ നേടാനാകും. എന്ന് വെച്ചാല്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈഎസ്ആര്‍ കോഗ്രസ്, ബിജെഡി അടക്കമുള്ള കക്ഷികളുടെ പിന്തുണ തേടാനാകുമെന്നും പ്രതിപക്ഷനിര കരുതുന്നുണ്ട്. ഇതിനിടെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ അവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പകര്‍ന്നേക്കാമെന്നും വിലയിരുത്തലുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യാ സഖ്യം സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുതിനെതിരെ സിപിഐ പരസ്യമായി തന്നെ രംഗത്ത് വന്നു.
വയനാട്ടിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ഒരു ചര്‍ച്ചയും സഖ്യത്തിന്റെ ഒരു യോഗത്തിലും നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലായ്മയാണ്. വേണമെങ്കില്‍ സിപിഐയുടെ ദേശിയ നേതാവ് കൂടിയായ ആനിരാജയെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാമെന്ന് സിപിഐ നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കുന്നു. എന്നാലത് ഇടതുപക്ഷത്തിന്റെ നീതിബോധത്തിനു നിരക്കുന്നതല്ല. അതു കൊണ്ടാണ് അത്തരം പ്രചരണത്തിലേക്ക് കടക്കാത്തതെന്നും അവര്‍ പരോക്ഷമായി പറയുന്നുണ്ട്. എന്നുവെച്ചാല്‍ കേരളത്തിലെ അതായത് വയനാട്ടിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നാണ് സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം പറയുന്നത്.
ചിന്നസ്വാമിയിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ്;രണ്ടാം ജയം സ്വന്തമാക്കി ലഖ്നൗ
ബംഗാളിലെ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ ഇന്ത്യാ സഖ്യവുമായി സഹകരിക്കുന്നില്ലെങ്കിലും ദേശീയതലത്തില്‍ പ്രതിപക്ഷ നിരയുടെ ഭാഗം തയൊണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാസഖ്യം ഡല്‍ഹിയില്‍ അടക്കം സംഘടിപ്പിക്കു റാലിയില്‍ തൃണമൂല്‍ പങ്കെടുക്കുുമുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ സമാജ്വാദി പാര്’ി നേടു ഓരോ സീറ്റും ഇന്ത്യാ സഖ്യത്തിനു ഏറെ നിര്‍ണായകമാണ്. പക്ഷേ, രണ്ടക്കം കടുള്ള മുറ്റേം നിലവിലെ സാഹചര്യത്തില്‍ എളുപ്പമല്ലൊണു വിലയിരുത്തല്‍. ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കാമെന്ന് സഖ്യത്തിനു പ്രതീക്ഷയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോഗ്രസ്, ഉദ്ധവ് താക്കറെ നേതൃത്വം നല്കു ശിവസേന , ശരത് പവാറിന്റെ എന്‍സിപി കൂട്ടുകെട്ടിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ വെല്ലുവിളിക്കാന്‍ കെല്‍പുണ്ടെന്നാണു കണക്കുകൂട്ടല്‍.
രാജ്യതലസ്ഥാനത്തെ ബിജെപി മുഖങ്ങളായിരുന്നു പ്രമുഖര്ക്ക്് ഇക്കുറി സീറ്റ് നിഷേധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മീനാക്ഷി ലേഖിയെയും ഹര്‍ഷ് വര്‍ധനെയും പോലുള്ള പ്രമുഖരെ ബിജെപി വെട്ടിയത് ഇന്ത്യ സഖ്യത്തെ ഭയന്നാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു. ജനങ്ങളെ അകറ്റി നിര്‍ത്തിയതാണ് ബിജെപി എംപിമാര്‍ക്ക് തിരിച്ചടിയായതെന്ന് ആംആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ വിമര്‍ശിക്കുന്നുമുണ്ട്. സിറ്റിങ് എംപിമാരില്‍ മനോജ് തിവാരിക്ക് മാത്രമാണ് വീണ്ടും സീറ്റ് നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ് വര്ധന് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കാരണമാണെന്ന് ഇന്ത്യാ സഖ്യം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് എന്നാണ് ബിജെപിയുടെ മറുപടി. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച എംപിമാരെ ബിജെപി ഒഴിവാക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെ ആവും എന്ന് പ്രതിപക്ഷ കക്ഷികളും തിരിച്ചറിയുന്നുണ്ട്.
ബി.ജെ.പിയുടെ ആരോഹണ കാലഘട്ടമാണ് എന്നതിനാല്‍ മൂന്നാമതും അവര്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാരം കയ്യാളുമെന്ന് ഇന്ത്യാ സഖ്യത്തിലെ ചില പാര്‍ട്ടികളെങ്കിലും കരുതുന്നുണ്ട്. ബിജെപിയുടെ അവരോഹണ ഘട്ടം വരുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും അതു കൊണ്ട് പ്രാദേശിക കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഈ തെരഞ്ഞെടുപ്പില്‍ തന്നെ അവരെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അതിനിടയില്‍ എന്തൊക്കെ നഷ്ടങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സംഭവിക്കുമെന്ന് പോലും പറയാനാവില്ല. ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ ബോധപൂര്‍വം വല്ലതും ചെയ്യേണ്ട സമയമാണിത്. അത് ചെറിയൊരു ഉത്തരവാദിത്തം അല്ലെന്നും അതിനുതക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമാണ് ഇന്ത്യാ സഖ്യമെടുത്ത കൂട്ടായ തീരുമാനങ്ങള്‍.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാലത് നേടാനാകും. വലതുപക്ഷ ഫാസിസ്റ്റ് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന കക്ഷികള്‍ക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഇന്ത്യയെന്നും അതിനെയാണ് ബിജെപി ഫലപ്രദമായി ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ ഭരണത്തിലുള്ള സംസ്ഥാന കക്ഷികളടക്കം തങ്ങളുടെ ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. തങ്ങളുടെ ഭരണം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കാത്ത ഒരു ഭരണാധികാരിയും ലോകത്തു കാണില്ല . അത് പോലെ ബിജെപിയും അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തെയാണ് മുന്നോട്ട് പോകുന്നത്.