പാലക്കാട്:സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോമിക്കുമ്പോള്‍ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്.എന്നാല്‍ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന് അപരഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു.എ വിജയരാഘവനെതിരെ പത്രിക നല്കിയ അപരസ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതാണ് വിജയരാഘവന് രക്ഷയായത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക നല്കിയ ചെര്‍പ്പുളശ്ശേരി സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് തള്ളിയത്.മണ്ഡലത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കം 11പേരുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു.
പാണ്ഡ്യയെ കൂവിയാല്‍ പിടിവീഴും;നിലപാടുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷന്
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനും എതിരെ അപരന്മാര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന് എന്നിവര്‍ക്കെതിരെയും അപരന്മാര് പത്രിക സമര്‍പ്പിച്ചു.രണ്ട് കെ സുധാകരന്മാരും ഒരു എം വി ജയരാജനുമാണ് സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.