ലോക്സഭ തെരഞ്ഞെടുപ്പിന് ചൂടേറ്റി വിവാദ ചിത്രം ‘കേരള സ്റ്റോറി’ ദൂരദർശൻ പ്രദർശിപ്പിച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ തള്ളിയാണ് വെള്ളിയാഴ്ച രാത്രി ചിത്രം സംപ്രേഷണം ചെയ്തത്. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘ്പരിവാറിന്റെ വിഷലിപ്ത അജണ്ടയുടെ ഭാഗമാണ് ചിത്രമെന്നും ദൂരദർശൻ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണെന്നും കമീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും
ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമാണ് കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു.ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. മുഖ്യകവാടത്തിനു മുന്നിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ജില്ല സെക്രട്ടറി ജെ.എസ്. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി
കേരളത്തെ അപഹസിക്കാനും മതസ്പർധ വളർത്താനും ലക്ഷ്യമിട്ട് സംഘ്പരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപന്നമാണ് കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ സംഘ്പരിവാര്‍ ഭരണകൂടം നടപ്പാക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചെലവാകില്ലെന്ന് ബോധ്യമാകാൻ അധിക സമയം വേണ്ടിവരില്ലെന്നും പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരാതിയിലെ നടപടിക്ക് കാക്കാതെ നേരിട്ട് കോടതിയിലെത്തിയത് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ടി.ആർ. രവി ഹരജിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ഹരജി ഏപ്രിൽ 11ന് പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്.