തൃശ്ശൂര്‍ : ഇ ഡിയും ആദായ നികുതിവകുപ്പും ചേര്‍ന്ന് സി പി എമ്മിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ ഒരു പരിപാടിയും നടപ്പാവാന്‍ പോവുന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. കണക്കില്‍ പെടാത്ത പണമാണ് കണ്ടെത്തിയതെന്നും കണക്കിലില്ലാത്ത അക്കൗണ്ടാണ് മരവിപ്പിച്ചത് എന്നൊക്കെയാണ് പ്രചരണം. ഒരു കണക്കും കൊടുക്കാതിരുന്നിട്ടില്ല.ജില്ലാ കമ്മിറ്റികളുടേയും സംസ്ഥാന കമ്മിറ്റിയുടേയും കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുള്ളതാണ്.പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ നിയമപോരാട്ടം നടത്താനാണ് തീരുമാനം.
പാനൂര്‍ സ്ഫോടനം; കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വ്യാപക പരിശോധന
കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മിച്ചവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന് ആവര്‍ത്തിച്ചു. പാര്‍ട്ടി സഖാക്കളെ അക്രമിച്ച കേസിലെ പ്രതികളാണ് ബോംബു നിര്‍മ്മിച്ചവര്‍. മറ്റുതരത്തിലുള്ള ആരോപണമൊന്നും ശരിയല്ല. കൂടുതല്‍ കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു.തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നരേന്ദ്ര മോദി ഈമാസം 26 വരെ തൃശ്ശൂരില്‍ താമസിച്ചാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.