കോഴിക്കോട്:വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പിന്മാറി.നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീമാണ് പിന്മാറിയത്. സ്വതന്ത്രനായി പത്രിക നല്കിയ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിക്കുകയായിരുന്നു.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രശ്നം പരിഹരിക്കാമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പ് നല്‍കിയെന്ന് അബ്ദുള്‍ റഹീം പറയുന്നു. തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ കാരണമായത്.
പിറന്നാള്‍ ദിനം അല്ലുവിന് സര്‍പ്രൈസ്;’പുഷ്പ 2 ‘ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍
ഡിസിസി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അബ്ദുള്‍ റഹീം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഏകോപന ചുമതലയുമുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതുണ്ടായില്ലെന്നാരോപിച്ചാണ് അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.വടകര മണ്ഡലത്തില്‍ നിന്നും അബ്ദുള്‍ റഹീം മാത്രമാണ് പത്രിക പിന്‍വലിച്ചത്.