പത്തനംതിട്ട:കണ്‍സ്യൂമര്‍ ഫെഡ് റംസാന്-വിഷു ചന്തകള്‍ക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്.280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചതാണ്.ഇതിനായി ഇലക്ഷന് കമ്മീഷനോട് അനുമതി തേടിയിരുന്നു.എന്നാല്‍ കമ്മീഷന് അനുമതി നിഷേധിച്ചുവെന്ന് മന്ത്രി അറിയിച്ചു.അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുവെന്നും മന്ത്രി വി എന്‍ വാസവന് പറഞ്ഞു.
ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്.മുന്‍കാലങ്ങളില്‍ ഇത്തരം അനുമതി നല്‍കിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നാളെ ഹര്‍ജി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മൂന്നാഴ്ച മുമ്പാണ് കണ്‍സ്യൂമര്‍ ഫെഡ് റംസാന് – വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്.