കണ്ണൂര്‍:പാനൂര്‍ സ്ഫോടന കേസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ വിജയരാഘവന്.പൊട്ടിയത് പടക്കത്തിന്റെ ഏട്ടന് ആണെന്നും അതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും വിജയരാഘവന് പറഞ്ഞു.കമ്യുണിസ്റ്റുകാര്‍ ബോംബ് ഉണ്ടാക്കുന്നവരല്ല, സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആരെങ്കിലും എവിടെയെങ്കിലും പടക്കം പൊട്ടിച്ചാല്‍ പാര്‍ട്ടി എന്ത് ചെയ്യും എന്ന ചോദ്യമാണ് വിഷയത്തെക്കുറിച്ച് മാധ്യമങ്ങള്‍ വിശദീകരണം തേടിയപ്പോള്‍ വിജയരാഘവന് ഉയര്‍ത്തിയത്.
ക്ഷേമ പെന്ഷന് അവകാശമല്ല,സഹായമാണ്;ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍
സിപിഐഎമ്മാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചത്. ശേഷം ഇത് ശരിവെക്കുന്നതായിരുന്നു തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങള്‍. മരണപ്പെട്ട പ്രതിയുടെ വീട്ടില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ശേഷം അറസ്റ്റിലായവരും സിപിഐഎം അനുഭാവികളായിരുന്നു.ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഷിജാല്‍ ഡിവൈഎഫ്ഐ അനുഭാവി കൂടിയായിരുന്നു.