തിരുവനന്തപുരം:യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.പണം ഡിജിറ്റലായും നല്‍കാം.ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും.
മുഖ്യ ഡിപ്പോകളിലെ കാന്റീന് നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി.ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്.
കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് മുന്നോട്ട് പോകുന്നത്.കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്മാര് എന്നുള്ള പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പതിമൂന്നുകാരന് കുളത്തില്‍ മരിച്ച നിലയില്‍
മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും,കുട്ടികളോടും,
വയോജനങ്ങളോടും,ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.