തൃശ്ശൂര്‍:കേരളത്തിലെ സി പി എം സര്‍ക്കാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പായിരുന്നു മോദിയുടെ പ്രസംഗത്തിലെ ഏറ്റവും ഹൈലേറ്റ്.സി പി എമ്മിന് വികസനത്തില്‍ താല്പര്യമില്ലെന്നും,അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുമായിരുന്നു മോദിയുടെ ആരോപണം.
കേരളത്തിന്റെ മുഖ്യമന്ത്രി കള്ളം പറയുകയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.സി പി എം കാര്‍ ത് 900 കോടി രൂപയാണ് കൊള്ളയടിച്ചത്.എന്‍ഫോഴ്സ് മെന്റ് കണ്ടുകെട്ടിയ തുക നിക്ഷേപര്‍ക്ക് തിരിച്ചുകൊടുക്കാന്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഏത് അറ്റം വരെ പോകാനും ഞാന്‍ നടപടിയുമായി മുന്നോട്ടു പോവുമെന്നും മോദി പറഞ്ഞു.
ആലത്തൂര്‍ സ്ഥാനാര്‍ത്ഥി ഡോ സരസു കരുന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് വളരെ സങ്കടത്തോടെയാണ് പറഞ്ഞത്.നിരവധി പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി, ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം തകര്‍ന്നുവെന്നും മോദി ആരോപിച്ചു.ഗുരുവായൂര്‍, തൃപ്രയാര്‍, വടക്കുംനാഥന് ക്ഷേത്രങ്ങളെക്കറിച്ചും തൃശ്ശൂര്‍ പൂരത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
നിങ്ങളുടെ പിന്തുണയും സ്നേഹവും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു,പുതുവര്‍ഷം കേരളത്തിന് വികസനത്തിന്റെ വര്‍ഷമായിരിക്കും.പുതിയ രാഷ്ട്രീയത്തിന്റെ വര്‍ഷമായിരിക്കും.ജനം മോദി സര്‍ക്കാര്‍ ഒരിക്കല്‍കൂടി വരണമെന്ന് ആഗ്രഹിക്കുന്നു.വിഷുദിവസമാണ് ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.പ്രകടനപത്രികയില്‍ മോദിയുടെ ഗ്യാരണ്ടിയുണ്ട്.പി എം ആവാസ് യോജന 3 കോടി പേര്‍ക്ക് ഭവനരഹിതര്‍ക്ക് വീട് വച്ചുകൊടുക്കും.
മോദിയുടെ ഗ്യാരണ്ടിയാണ് കേരളത്തിലെ ഭവന രഹിതര്‍ക്ക് വീടു നിര്മ്മിച്ചുകൊടുക്കുമെന്നത്.മരുന്നുകള്‍ക്ക് 80 ശതമാനം വിലക്കുറവ് എല്ലാ ജനങ്ങള്‍ക്കും ആശ്വാസമാവും.ഇനി മുതല്‍ 70 കഴിഞ്ഞ എല്ലാ പൗരന്മാര്ക്കും സൗജന്യ ചികില്‍സ ലഭ്യമാക്കും.മോദിയുടെ ഗ്യാരണ്ടിയെന്നു പറഞ്ഞാല്‍ ജന്‍ഔഷധിയില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്നതുകൂടിയാണ്.
ബി ജെ പി അടുത്ത അഞ്ചു വര്‍ഷത്തേക്ക് വികസനവും പാരമ്പര്യവും ഒത്തുചേര്ന്നുള്ളതായിരിക്കും.കേരളത്തിലെ പ്രകൃതിഭംഗി ആരെയും മോഹിപ്പിക്കുന്നതാണ്.ക്ഷേത്രങ്ങളും പള്ളികളും മറ്റ് നിരവധി ആരധനാലയങ്ങളുണ്ട്.നമ്മള് കേരളത്തെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റും.
കേരളത്തിലെ സാംസ്കാരിക തനിമ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബന്ധരാണ് ബി ജെ പി. കേരളത്തിന് വിനോദ സഞ്ചാരത്തിന് വലിയ സാധ്യതകളുണ്ട്.സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ച് എന്നോട് എന്നും വന്നുകണ്ട് കാര്യങ്ങള്‍ പറയാറുണ്ട്.വികസനമാണ് ഭാരതത്തിന്റെ മുഖമുദ്ര,പുതിയ ഹൈവേകള്‍ പുതിയ വിമാനത്താവളങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു,
പശ്ചിമ ഭാരതത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ആവസാനഘട്ടത്തിലാണ്.ഇനി നമ്മുടെ രാജ്യത്തില്‍ ഏറ്റവും അനിവാര്യമാണ്.ദക്ഷിണ ഭാരതത്തിലും ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ പോവുകയാണ്.ഇത് വികസനത്തിന്റെ വേഗത കൂട്ടും.വരാന്‍ പോകുന്ന എന്‍ ഡി എ സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിനിന്റെ സര്‍വ്വേ പുൂര്ത്തിയാക്കും.
ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭാരതം എത്രത്തോളം വളര്‍ന്നു എന്നു നാം കാണണം.കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ദുര്‍ബല രാജ്യമായാണ് വിദേശികള്‍ നമ്മെ കണ്ടിരുന്നത്.ഇന്ന് ഭാരതീയര്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.നാം കൊറോണക്കാലത്ത് തദ്ദേശീയമായി വാക്സിന് ഉണ്ടാക്കി. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ കരുതും എല്ലാം പൂര്‍ത്തിയായി എന്ന്.
കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
കഴിഞ്ഞ 10 വര്‍ഷം കണ്ടത് ഒരു സിനിമയുടെ ട്രെയിലര്‍ മാത്രം. ഇനിയാണ് വരാനിരിക്കുന്നത്.നമുക്ക് ഇനിയും ഒട്ടേറെ മുന്നോട്ടേക്ക് പോവാനുണ്ട്.പാവങ്ങളുടെ ക്ഷേമമാണ് നമ്മുടെ ലക്ഷ്യം.രാജ്യത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 36 ലക്ഷം പൈപ്പ് കണക്ഷന് നല്കി. എന്നാല്‍ കേരളത്തില്‍ അതിന്റെ വേഗത തീരെപ്പോരാ.ഇവിടുത്തെ സര്‍ക്കാറിന് മറ്റു പലതിലുമാണ് ശ്രദ്ധ.അവര്‍ പണമുണ്ടാക്കുന്ന തിരക്കിലാണ്.
ഖരീബ് കല്യാണ്‍ അന്നായോജന പദ്ധതിയില്‍ സൗജന്യ റേഷന്‍ നല്കുന്നു.ഇത് അഞ്ച് വര്‍ഷത്തേക്ക് കൂടി നല്‍കും.ഫിഷറീസ് ക്ലസ്റ്റര്‍ ഉണ്ടാക്കി മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തും.ഇന്ന് ബി ജെ പിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുമ്പോള്‍ എല്‍ ഡി എഫും യു ഡി എഫും കേരളത്തെ പിന്നോക്കം വലിക്കുകയാണ്.ദേശീയ പാതാ വികസനത്തിനുപോലും അവര്‍ തടസം നിന്നു.ഇത് ഇടതിന്റെ സ്വഭാവമാണ്.ഒന്നും ശരിയാവുകയില്ല.ഇടതും ശരിയാവില്ല, വലതും ശരിയാവില്ല.ബംഗാള്‍ സി പി എമ്മുകാര്‍ നശിപ്പിച്ചു, ത്രിപുരയും നശിപ്പിച്ചു, കേരളവും നശിപ്പിക്കുന്ന ജോലിയിലാണ് അവരിപ്പോള്‍.
കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുന്നു.കരുവണ്ണൂര്‍ ബാങ്കിലെ കൊള്ള ഇതിന് ഉദാഹരണമാണ്. സി പി എമ്മുകാര്‍ കൊള്ളയടിച്ചു ബാങ്ക് കാലിയാക്കി.മകളുടെ വിവാഹത്തിനും മറ്റുമായി നിക്ഷേപിച്ച പണമാണ് സി പി എം തട്ടിയെടുത്തത്. ഇത് നിരവധി പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങി. നിരവധി പേര് ഇതുപോലെയൊരു സംഘടിത കൊള്ള രാജ്യത്ത് മറ്റെവിടെയും കാണില്ല. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായിരിക്കയാണ്.കേരളത്തില്‍ രാഷ്ട്രീയ കൊലനടക്കുന്നു, കോളജ് ക്യാമ്പസുകള്‍ കലാപങ്ങളുടെ കേന്ദ്രമായി തീര്‍ന്നിരിക്കുന്നു.
കൊടികള്‍ക്ക് പകരം ബലൂണും പ്ലക്കാര്‍ഡുകളും;വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സി പി എം തീവ്രവാദികളാണെന്ന് പറയും, എന്നാല്‍ ഡല്‍ഹിയില്‍ ഒരേ പ്ലേറ്റില്‍ നിന്നും ഇവര്‍ ആഹാരം കഴിക്കുന്നു. തമിഴ് നാട്ടില്‍ ഇവര്‍ ഒരുമിച്ച് മത്സരിക്കുന്നു. ഇടതിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം മോദിയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു, നിങ്ങളുടോ ഓരോ പണവും ഞാന്‍ സംരക്ഷിക്കുമെന്ന്.
ഏപ്രില്‍ 26 കേരളത്തിന്റെ മാറ്റത്തിനായി പ്രതിജ്ഞയെടുക്കേണ്ട ദിവസമാണ്. വലിയൊരു മാറ്റത്തിനായി തീരുമാനമെടുക്കേണ്ട ദിനമാണ്, തൃശ്ശൂരില്‍ സുരേഷ് ഗോപിയെയും ആലത്തൂരില്‍ ഡോ സരസു, പൊന്നാനിയില്‍ നിവേദിത ഹരന്. മലപ്പുറത്ത് ഡോ അബ്ദുല്‍ സലാം, ചാലക്കുടിയില്‍ കെ ഉണ്ണികൃഷ്ണനെയും വിജയിപ്പിച്ച് ഡല്‍ഹിയില്‍ എന്നെ സഹായിക്കാന്‍ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മോദിയുടെ പ്രസംഗം അവസാനിപ്പിച്ചത്.