ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും.102 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രണ്ടാംഘട്ടമായ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.ഏഴു ഘട്ടങ്ങള്‍കൊണ്ടു പൂര്‍ത്തിയാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ്.
ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു;കേരളത്തിലേക്കുള്ള ദോഹ,ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി
രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടില്‍ 950 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഇന്നലെ വൈകീട്ടോടെ പരസ്യപ്രചാരണം അവസാനിച്ച ഇവിടങ്ങളില്‍ ഇന്ന് നിശബ്ദ പ്രചരണം നടക്കും. പശ്ചിമബംഗാള്‍ (3), ആന്‍ഡമാന്‍ നിക്കോബാര്‍ (1), ജമ്മു കശ്മീര്‍ (1), ഛത്തീസ്ഗഢ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പുര്‍ (2), അരുണാചല്‍പ്രദേശ് (2), അസം (5), ബിഹാര്‍ (4), മേഘാലയ (2), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), ഉത്തരാഖണ്ഡ് (5), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.