ആലപ്പുഴ:ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും,ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് താറാവുകളെ കൊന്നൊടുക്കുന്നത്.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ താറാവിന്റെ മാംസം,മുട്ട എന്നിവയുടെ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.എടത്വ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് വളര്‍ത്ത് താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്.
സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്
ഈ സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ ജില്ലാ കളക്ടറുടെ യോഗത്തില്‍ തീരുമാനിച്ചത്.ദ്രുത കര്‍മസേന രൂപീകരണവും അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാളെ കളളിങ് നടത്തും.എടത്വയിലെ വരമ്പിനകത്ത് ഒരു കര്ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്.
എടത്വയിലും ചെറുതനയിലുമായി 10 കര്‍ഷകരുടെ താറാവുകളെ കളളിങ് നടത്തേണ്ടിവരും.വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നഷ്ടപരിഹാരം നല്‍കും.ഇത് പര്യാപ്തമല്ലെന്ന് പരാതിയുണ്ട്.പക്ഷിപ്പനി സ്ഥിരീകിരിച്ചതോടെ താറാവുകള്‍,അവയുടെ മാംസം,മുട്ട എന്നിവയുടെ വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.