കോട്ടയം : കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനും യു ഡി എഫ് ജില്ലാ കണ്‍വീനറുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ എന്‍ ഡി എ മുന്നണിയിലേക്ക്. ഇതിന്റെ ഭാഗമായി മഞ്ഞക്കടമ്പില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കും. തെരഞ്ഞെടുപ്പില്‍ മഞ്ഞക്കടമ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സജിയെ എന്‍ ഡി എ മുന്നണിയിലെത്തിക്കാനുള്ള നീക്കം നടത്തിയതും ബി ഡി ജെ എസ് ചെയര്‍മാനായ തുഷാറാണെന്ന് നേരത്തെ തന്നെ പ്രചാരണമുയര്‍ന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ്; ഒന്നാം ഘട്ടത്തിന് തുടക്കം
ഇതിനിടയില്‍ കേരളാ കോണ്‍ഗ്രസ് എം നേതാക്കളും സജിയെ ഒപ്പം നിര്‍ത്താനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും സജി വ്യക്തമായ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ബി ജെ പി നേതൃത്വവും എല്‍ ഡി എഫ് നേതൃത്വവും തന്നെ സമീപിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കളോടും ബന്ധുക്കളോടും ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു സജി ആദ്യ പ്രതികരണം. നേരിട്ട് ബി ജെ പിയില്‍ ചേരുന്നതിന് പകരം, പുതിയ കേരളാ കോണ്‍ഗ്രസ് വിഭാഗം സൃഷ്ടിച്ച് ആ പാര്‍ട്ടിയുമായി എന്‍ ഡി എയില്‍ ചേരാനാണ് സജിയുടെ തീരുമാനം.
തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത
പുതിയ പാര്‍ട്ടിക്ക് കേരളാ കോണ്‍ഗ്രസ് ഡമോക്രാറ്റിക്ക് പാര്ട്ടിയെന്നായിരിക്കുമെന്നും, ബി ജെ പിയുടെ എല്ലാനയങ്ങളോടും യോജിപ്പില്ലാത്തതിനാലാണ് ഒരു തിരുത്തല്‍ ശക്തിയായി എന്‍ ഡി എയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചതെന്നാണ് സജിയുടെ പ്രതികരണം. കോട്ടയത്ത് ബി ജെ പിയ്ക്കൊപ്പം നില്ക്കുന്ന ക്രിസ്റ്റ്യന്‍ വിഭാഗത്തെ സജി മഞ്ഞക്കടമ്പലിന്റെ പാര്‍ട്ടിയില്‍ എത്തിക്കുകവഴി പി സി ജോര്‍ജിനെ നേരിടുകയെന്ന രാഷ്ട്രീയ നീക്കമായാണ് മഞ്ഞക്കടമ്പലിനെ ബി ഡി ജെ എസ് ഉപയോഗിക്കുക. ഫലത്തില്‍ ബി ജെ പിയില്‍ നേരിട്ട് ചേര്‍ന്ന പി സി ക്ക് മറുപടിയായി സജിയെ ഉയര്‍ത്തിക്കാട്ടുകയെന്നതാണ് തുഷാറിന്റെ പുതിയ നീക്കം.