കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു.
കരുവന്നൂര്‍ കേസ്;എം എം വര്‍ഗീസിനോട് ഇന്ന് ഹാജാരാകാന്‍ ഇ ഡി നിര്‍ദേശം
ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി.ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.