കൊച്ചി:ശോഭാ സുരേന്ദ്രന് ഭൂമി തരാമെന്ന് പറഞ്ഞ് പത്ത് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല.ഞാന്‍ ആരുടെയും ആളല്ല.ഇവരൊന്നും ശുദ്ധഗതിക്കാരല്ല.എന്നെ കളങ്കിതനാണെന്നും ദല്ലാളാണെന്നും ആരോപിക്കുന്ന ഇവരാരും അത്ര ശുദ്ധഗതിക്കാരല്ല.വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഞാന്‍ കാട്ടുകള്ളനാണ് എന്നായിരുന്നു അനില്‍ ആന്റണിയുടെ ആരോപണം.ഇതേ ആരോപണം സുരേന്ദ്രനും ആവര്‍ത്തിച്ചു.
പത്തനംതിട്ട ബി ജെ പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുന്നുമ്മല്‍ സുരേന്ദ്രനെതിരെയും ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.എന്നെ വിഗ്രഹമോഷ്ടാവായും,കാട്ടുകള്ളനായും ക്രിമിനലായും അനില്‍ ആന്റണി ആരോപണമുന്നയിച്ചു. ഇതു തന്നെ കെ സുരേന്ദ്രനും ആവര്‍ത്തിച്ചു.എനിക്കെതിരായി ഒരു കേസുമില്ല.ഒരു കേസിലും അന്വേഷണം നടക്കുന്നില്ല.ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയും ഞാന്‍ പ്രവര്‍ത്തിക്കുന്നില്ല.പി ജെ കുര്യനും ആന്റോ ആന്റണി എം പിയും ചേര്‍ന്ന് അനില്‍ ആന്റണിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ല.
എനിക്ക് ആന്റോ ആന്റണിയെ അറിയില്ല.പി ജെ കുര്യനുമായി നല്ല ബന്ധമുണ്ട്. അനില്‍ ആന്റണി പണം തരാതെ വന്നപ്പോള്‍ ഞാന്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത് പി ജെ കുര്യനേയും പി ടി തോമസിനേയുമായിരുന്നു. അതിനാല്‍ എല്ലാ കാര്യങ്ങളും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. എ കെ ആന്റണിയെ വിഷമിപ്പിക്കരുതെന്നാണ് ഈ രണ്ട് നേതാക്കളും എന്നോട് അഭ്യര്‍ത്ഥിച്ചത്.അനില്‍ ആന്റണി എന്നോട് പണം വാങ്ങിയതിന് വ്യക്തമായ തെളിവുണ്ട്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോവും.ഒരു അജണ്ടയും എനിക്കില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാന്‍ വരും. അനില്‍ ആന്റണി എന്നില്‍ നിന്നും വാങ്ങിയ പണം അഞ്ച് തവണയായി തിരികെ തന്നു.
പി ജെ കുര്യന് ഓര്‍മ്മയില്ല എന്നു പറയുന്നത് ശരിയല്ല. കേസു വരുമ്പോള്‍ താങ്കളായിരിക്കും ഒന്നാം സാക്ഷി. രണ്ടാമത്തെ സാക്ഷി പി ടി തോമസായിരുന്നു.അദ്ദേഹം മരിച്ചുപോയി. ഞാന്‍ കൊടുത്ത പണം തിരികെ തന്നിട്ടുണ്ട്. ക്രിമിനല്‍ കേസു വന്നാല്‍ പി ജെ കുര്യന് സാക്ഷിയാവും.വഞ്ചനയാണ് ശോഭാ സുരേന്ദ്രന് ചെയ്തത്. സ്ഥലം തരാമെന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രന് പത്ത് ലക്ഷം രൂപ നല്‍കിയത്. പാലക്കാട്ടെ ശോഭയുടെ സ്ഥലം കാണാനായി ചെന്നപ്പോള്‍ ആ സ്ഥലം വേറെയും രണ്ടു പേരെ കാണിച്ച് പണം വാങ്ങിയതായി അറിഞ്ഞു. പിന്നീട് പണം തിരികെ തരുമെന്നു കരുതി മിണ്ടാതിരുന്നു. എന്നാല്‍ പിന്നീട് അവര്‍ എന്നെ വിളിക്കുക പോലും ഉണ്ടായില്ല. അവരുടെ സന്തതസഹചാരികളോട് ഞാന്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് തരാമെന്നാണ് പറഞ്ഞത്. എന്നാല്‍ അതൊന്നും ഉണ്ടായില്ല.
മലയാളത്തിന്റെ പ്രിയ താരജോടികള്‍ ഒന്നിക്കുന്നു;തരുണ്‍ മൂര്‍ത്തി ചിത്രം ചിത്രീകരണം ആരംഭിച്ചു
ശോഭാ സുരേന്ദ്രന് എന്നോട് പണം തെരഞ്ഞെടുപ്പു കാലത്ത് തരാമെന്ന് പറഞ്ഞു. എന്നാല്‍ ബി ജെ പിക്ക് പണം വന്നില്ല. അതിനാല്‍ ആ പണം ലഭിച്ചില്ല. ഞാന്‍ പണം എസ് ബി ഐ പാര്‍ലമെന്റ് ബ്രാഞ്ചില്‍ നിന്നാണ് അയച്ചത്.ഞാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് പണം കടം തരണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന് എന്നെ സമീപിക്കുന്നത്. ഞാന്‍ ബാങ്കിംഗ് നടത്തുന്നില്ലെന്നു പറഞ്ഞു. അങ്ങിനെയാണ് ഭൂമി തരാമെന്നു പറഞ്ഞ് പണം വാങ്ങിയത്.2023 ജനുവരി 4 നാണ് പണം കൊടുക്കുന്നത്.എഗ്രിമെന്റൊന്നും വച്ചല്ല പണം കൊടുത്തത്. ശോഭാ സുരേന്ദ്രന്റെ ഫോട്ടോ വച്ചിട്ടുള്ള രേഖ എനിക്ക് കൈമാറിയിരുന്നു.തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ചുകൂടി വിവരങ്ങള്‍ പറയാമെന്നും നന്ദകുമാര്‍ പറഞ്ഞു.