ഇത്തവണ തൃശ്ശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.
ആദ്യമായാണ് എനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും വോട്ടുചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബ സമേതം അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു സുരേഷ് ഗോപി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്.