അടുത്ത ബന്ധുവിന്റെ മമ്മോദീസ ചടങ്ങിന് പോയപ്പോഴുണ്ടായ വിചിത്ര അനുഭവം പങ്കുവെച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരോട് പള്ളിയിലെ വികാരി നല്കിയ നിര്‍ദ്ദേശങ്ങളാണ് സാന്ദ്രതോമസ് പങ്കുവെച്ചത്. കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാനോ അന്യമതസ്ഥര്‍ക്ക് നല്‍കാനോ പാടില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണമെന്നുമായിരുന്നു നിര്‍ദ്ദേശം.
മൂന്ന് ദിവസത്തിനുള്ളില്‍ കുഞ്ഞിനെ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം എന്നുമായിരുന്നു പള്ളിയില്‍ എത്തിയവര്‍ക്ക് നല്കിയ നിര്‍ദ്ദേശം.
ഈ നാടിനിത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് സാന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് സാന്ദ്രയുടെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഏത് പള്ളിയിലാണ് ഈ സംഭവം നടന്നതെന്നും ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായാണ് കേള്‍ക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു. മതപരമായ കാര്യങ്ങള്‍ കൊണ്ടാണ് ഇത്തരം നിര്‍ദ്ദേശങ്ങളെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
സാന്ദ്രതോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ഈ നാടിനിത് എന്തു പറ്റി
ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു….
- കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.
- ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.
- അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.
- ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല .
- ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്തോത്രം ഹല്ലേലുയ്യ !
സഭയും മതവും നീണാള്‍ വാഴട്ടെ.