ടോവിനോ തോമസ് നായകനായി പ്രദർശനത്തിന് എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നടികർ’. ചിത്രത്തിൽ താരത്തിന്റെ നായികയായി എത്തുന്നത് നടി ഭാവനയാണ്. കഴിഞ്ഞ ദിവസം ട്രെയിലർ ലോഞ്ചിനിടെ താരം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അതിനിടെ ആണ് തന്റെ ആദ്യത്തെ നായികയും നടികറിലെ നായികയും ഭാവനയാണ് എന്ന കാര്യം പറഞ്ഞത്. നടികറിന്റെ ഷൂട്ട് തുടങ്ങിയ ശേഷമാണ് ഇത്തരമൊരു കോ ഇൻസിഡൻസ് സംഭവിച്ച കാര്യം ശ്രദ്ധിച്ചത്.
ടോവിനോ തോമസിന്റെ വാക്കുകൾ…
‘ഈ സിനിമയിൽ ഡേവിഡ് പടിക്കലിന്റെ ആദ്യ നായികയായി എത്തുന്നത് ഭാവന ചെയ്ത ആൻ ബാബ എന്ന കഥാപാത്രമാണ്. വളരെ കോ ഇൻസിഡൻഷ്യലി ആണ് നടികറിന്റെ ഷൂട്ട് തുടങ്ങുമ്പോൾ ഞാൻ ഇവരോട് പറയുന്നത്, എന്റെ ആദ്യത്തെ നായികയും ഭാവന ആയിരുന്നെന്ന്. കൂതറ എന്ന സിനിമയിലാണ് ചെറുതെങ്കിലും ഒരു റൊമാന്റിക്ക്, അല്ലെങ്കിൽ ഒരു നായക ട്രാക്ക് ഒക്കെ കിട്ടുന്നത്. അപ്പോൾ എന്റെ ആദ്യത്തെ നായികയാണ് ഭാവന. കുറെ വർഷങ്ങൾക്ക്ശേഷം സ്ക്രീനിൽ ഒരുമിച്ചു വരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ‘
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവ്വഹിച്ച് ഷാഹുൽ ഹമ്മീദ് നിർമ്മിച്ച സിനിമയാണ് കൂതറ. ഭരത്, സണ്ണി വെയ്ൻ, ടോവിനോ തോമസ് തുടങ്ങിയവർ വേഷമിട്ട ചിത്രം 2014 ലാണ് പ്രദർശനത്തിന് എത്തിയത്. ഗോപി സുന്ദർ സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രം യു ടിവി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററിൽ എത്തിച്ചിരുന്നത്. മോഹൻലാൽ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തിയിരുന്നു. ഭാവന, ഗൗതമി നായർ, ശ്രിത ശിവദാസ് എന്നിവരായിരുന്നു ചിത്രത്തിൽ നായി കാ വേഷത്തിൽ എത്തിയിരുന്നത്.
നടികറിൽ നടി ദിവ്യ പിള്ളയും വേഷമിട്ടിട്ടുണ്ട്. ടൊവിനോയുടെ അമ്മയുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ ദിവ്യ പിള്ള എത്തുന്നത്. ടൊവിനോയുടെ കൂടെ സഹോദരിയായും ഭാര്യയായും ദിവ്യ വേഷമിട്ടിട്ടുണ്ട്. ഇടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിൽ ടൊവിനോയുടെ സഹോദരിയായി. കള എന്ന സിനിമയിൽ ടൊവിനോയുടെ ഭാര്യയായും എത്തി.
സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായി ടൊവിനോ തോമസും ബാല എന്ന കഥാപാത്രമായി സൗബിനും നടികറിൽ എത്തുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികർ ‘ ലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് അവതരണം.